About Temple

SREE VALLIYOORKAVU BHAGAVATHI KSHETHRAM


ശ്രീ വള്ളിയൂർക്കാവ് ഭഗവതി  ക്ഷേത്രം 

വയനാട്  ജില്ലയിൽ മാനന്തവാടിക്കടുത്തു  വള്ളിയൂർക്കാവ് ദേശത്താണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ദുർഗ്ഗ സങ്കൽപ്പമാണ് ഇവിടെയുള്ളത് . വനദുർഗ്ഗ , ഭദ്രകാളി , ജല ദുർഗ്ഗ എന്നീ മൂന്ന് രൂപത്തിലാണ് ഇവിടെ ഭക്തർ ദേവിയെ മനസ്സാ പ്രാർത്ഥിക്കുന്നത് . പതിനാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം വയനാട് ജില്ലയിലെ ഏറ്റവും വലിയ ഉത്സവമാണ്. ദിവസവും 12:30 വരെ  നട  തുറന്നിരിക്കുന്നതാണ്. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശമാണ് ഇവിടം. ജാതി മത ഭേദമെന്യേ  ഏവർക്കും പ്രവേശനമുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് വള്ളിയൂർക്കാവ് .